വരും ദിനങ്ങളിൽ ഹജാർ മലനിരകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2022 ഏപ്രിൽ 20-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
ഏപ്രിൽ 21 വ്യാഴാഴ്ച മുതൽ ഹജാർ മലനിരകളിൽ ഒറ്റപ്പെട്ട രീതിയിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വെള്ളി, ശനി ദിവസങ്ങളിൽ മേഖലയിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.