ശക്തമായ കാറ്റിനെത്തുടർന്ന് 2022 ഓഗസ്റ്റ് 17, 18 തീയതികളിൽ ആദം – തുമ്രിത്ത് – സലാല റോഡിൽ മണൽക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2022 ഓഗസ്റ്റ് 16-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
മണൽക്കാറ്റ് മൂലം റോഡിൽ കാഴ്ച മറയാനിടയുണ്ടെന്നും, ഇതിനാൽ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.