ഒമാൻ: ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്

featured GCC News

രാജ്യത്ത് ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 സെപ്റ്റംബർ 5-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അംഗീകൃത ലൈസൻസ് കൂടാതെ അധ്യയനം നൽകുന്നതും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതും നിയമലംഘനമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഒമാനിലെ സ്‌കൂൾ എഡ്യൂക്കേഷൻ നിയമപ്രകാരം അംഗീകാരമില്ലാതെ സ്വകാര്യ വിദ്യാലയങ്ങൾ, ക്ലാസ്സ്മുറികൾ മറ്റു അധ്യയന പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നത് ക്രിമിനൽ കുറ്റകൃത്യമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഇത്തരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.