ഒമാനിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പൗരന്മാർക്കും, പ്രവാസികൾക്കും ബാധകമാക്കിയിട്ടുള്ള വാക്സിനേഷൻ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2023 മാർച്ച് 16-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഒമാനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള പ്രവാസികൾ ഉൾപ്പടെയുള്ളവർക്ക്, സൗദി അറേബ്യ നിശ്ചയിച്ചിട്ടുള്ള വാക്സിനേഷൻ നിബന്ധനകൾ പാലിക്കേണ്ടത് നിർബന്ധമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇവർ 2023 ഏപ്രിൽ രണ്ടാമത്തെ ആഴ്ച മുതൽ ഒമാനിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് താഴെ പറയുന്ന വാക്സിനുകൾ സ്വീകരിക്കേണ്ടതാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്:
- മെനിങ്ങ്ഗോകോക്കൽ മെനിഞ്ചൈറ്റിസിനുള്ള (Meningococcal Meningitis – ACYW135) ക്വാഡ്രിക് വാക്സിനേഷൻ.
- സീസണൽ ഫ്ലൂ വാക്സിൻ.
- COVID-19-നെതിരായ ബൈവാലന്റ് വാക്സിൻ.
ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഒമാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന പ്രവാസികൾക്കും, പൗരന്മാർക്കും സൗദി അറബ്യയിലേക്ക് പ്രവേശിക്കുന്നതിന് മേൽപ്പറഞ്ഞ വാക്സിനുകൾ നിർബന്ധമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം ഓർമ്മപ്പെടുത്തി.