ഒമാൻ: ജീവനക്കാരുടെ വേതനം സംബന്ധിച്ച വിവരങ്ങൾ WPS സംവിധാനത്തിൽ പ്രസിദ്ധീകരിക്കാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി

GCC News

ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങൾ വേതനം ഉറപ്പാക്കുന്നതിനുള്ള WPS (Wage Protection System) സംവിധാനത്തിൽ പ്രസിദ്ധീകരിക്കാൻ ഒമാൻ തൊഴിൽ മന്ത്രാലയം കമ്പനികൾക്ക് നിർദ്ദേശം നൽകി. 2023 മെയ് 16-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/Labour_OMAN/status/1658364738307334145

ജീവനക്കാരുടെ വേതനം സംബന്ധിച്ച വിവരങ്ങൾ WPS സംവിധാനത്തിൽ സമയബന്ധിതമായി പ്രസിദ്ധീകരിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിൽ തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന ഒമാനി തൊഴിലാളികളുടെയും, വിദേശ തൊഴിലാളികളുടെയും ശമ്പളവിവരങ്ങൾ തൊഴിലുടമകൾ WPS സംവിധാനത്തിൽ കൃത്യമായി ഉൾപ്പെടുത്തേണ്ടതാണ്.

ശമ്പള വിതരണം WPS സംവിധാനത്തിന് കീഴിലെ യൂണിഫൈഡ് സാലറി ഇൻഫർമേഷൻ ഫയൽ ഫോർമാറ്റ് ഉപയോഗിച്ച് കൊണ്ടാണ് നടത്തുന്നതെന്ന് തൊഴിലുടമ ഉറപ്പ് വരുത്തേണ്ടതാണ്.

Cover Image: Oman MoL.