രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം നോർത്ത് അൽ ബതീന ഗവർണറേറ്റിൽ പരിശോധനകൾ നടത്തി. 2024 മാർച്ച് 20-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നോർത്ത് അൽ ബതീന ഗവർണറേറ്റിലെ അൽ ഖബൗര, അൽ സുവൈഖ് വിലായത്തുകളിലെ വിവിധ ഇടങ്ങളിലാണ് പരിശോധനകൾ നടത്തിയത്. ഈ പ്രദേശത്തെ ഒമാൻ പൗരന്മാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധനകൾ.
ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ ഏതാനം പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വെളിപ്പെടുത്തി. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.