വിദേശ തൊഴിലാളികളെ തൊഴിലിടങ്ങളിൽ നിയമിക്കുന്നതിനായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനുള്ള ലൈസൻസുകളുടെ കാലാവധി 2022 സെപ്റ്റംബർ 30 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 30-നകം കാലാവധി അവസാനിക്കുന്ന ലൈസൻസുകളുടെ കാലാവധിയാണ് ഇത്തരത്തിൽ നീട്ടി നൽകുന്നത്.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.