ഒമാൻ: വേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താൻ നിർദ്ദേശം

featured GCC News

വേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിൽ നൽകിയിട്ടുള്ള വിവരങ്ങൾ തൊഴിലുടമകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.

വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിൽ (WPS) നൽകിയിട്ടുള്ള തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പ് വരുത്തണമെന്ന് തൊഴിലുടമകളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. വേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഇത് ഏറെ പ്രധാനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തൊഴിലുടമകൾ തങ്ങളുടെ ജീവനക്കാർക്ക് നൽകേണ്ടതായ വേതനം വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റത്തിലൂടെ കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. WPS സംവിധാനത്തിലെ വേജ് ഇൻഫർമേഷൻ ഫയലിൽ നൽകിയിട്ടുള്ള ജീവനക്കാരുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വേതനം നൽകുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയിൽ തെറ്റുകൾ കടന്ന് കൂടുന്നുല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.