ദോഫാർ ഗവർണറേറ്റിലെ രാഖ്യുത് വിലായത്തിലുള്ള വാദി അഫുൽ പാലം ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്ന് കൊടുത്തു. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി 2024 ജനുവരി 20-നാണ് ഇക്കാര്യം അറിയിച്ചത്.
ഏതാണ്ട് 3.2 മില്യൺ റിയാൽ ചെലവഴിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയിരിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി 300 മീറ്റർ നീളമുള്ള, തറനിരപ്പിൽ നിന്ന് 19 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കോൺക്രീറ്റ് പാലം പണിതീർത്തിട്ടുണ്ട്.
അടുത്തിടെ ഉണ്ടായ വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് എന്നിവയിൽ നാശനഷ്ടം സംഭവിച്ച വാദി അഫുൽ മേഖലയിലെ നിലവിലുള്ള റോഡിനെ ബന്ധിപ്പിക്കുന്നതിൽ ഈ പാലം പ്രധാന പങ്ക് വഹിക്കുന്നു.
Cover Image: Oman News Agency.