ഒമാൻ: ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു

GCC News

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസ് സേവനങ്ങൾ ഉപയോഗിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു. 2024 ജൂലൈ 4-നാണ് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് ഇക്കാര്യം അറിയിച്ചത്.

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ 120000-ൽ പരം യാത്രികരാണ് മുവാസലാത്ത് നൽകുന്ന ബസ് സേവനങ്ങൾ ഉപയോഗിച്ചത്. ഏതാണ്ട് ഏഴായിരത്തിലധികം പേർ ഫെറി സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായും മുവാസലാത്ത് അറിയിച്ചിട്ടുണ്ട്.

ചരക്ക് ഗതാഗത മേഖലയിലും ഈ കാലയളവിൽ മുവാസലാത്ത് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വാണിജ്യ, സ്വകാര്യ ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട് ഏതാണ്ട് 1625 ടൺ സാധനങ്ങളും, 1878 വാഹനങ്ങളും മുവാസലാത്ത് ഈ കാലയളവിൽ കൈകാര്യം ചെയ്തു.