ഒമാൻ: വ്യാജ സർവേകളെക്കുറിച്ച് മുന്നറിയിപ്പുമായി NCSI

featured Oman

വ്യാജ സർവേകളെക്കുറിച്ചും, അഭിപ്രായ വോട്ടെടുപ്പുകളെക്കുറിച്ചും ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി. 2022 ഒക്ടോബർ 18-നാണ് NCSI ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/NCSIOman/status/1582246877386354688

സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് പൊതുജനങ്ങളോട് NCSI നിർദ്ദേശിച്ചിട്ടുണ്ട്. ഒമാനിൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേകൾ, പൊതു അഭിപ്രായ വോട്ടെടുപ്പുകൾ എന്നിവ നടത്തുന്ന സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും NCSI-യിൽ നിന്നുള്ള മുൻ‌കൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമനടപടികൾ ഒഴിവാക്കുന്നതിനായി ഇത് കർശനമായി പാലിക്കാൻ NCSI നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം വ്യാജ സർവേകൾക്കും, അഭിപ്രായ വോട്ടെടുപ്പുകൾക്കും എന്ന രീതിയിലെത്തുന്നവർക്ക് മുൻപിൽ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ ജാഗ്രത പുലർത്താൻ NCSI ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.