കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാസങ്ങളായി അടഞ്ഞ് കിടന്നിരുന്ന മസ്‌കറ്റിലെ റോയൽ ഓപ്പറ ഹൗസ് ജനുവരി 17, ഞായറാഴ്ച്ച മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ തീരുമാനിച്ചു. ജനുവരി 16-ന് വൈകീട്ടാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കർശനമായ COVID-19 പ്രതിരോധ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് റോയൽ ഓപ്പറ ഹൗസ് തുറന്ന് കൊടുക്കുന്നത്. കെട്ടിടത്തിന്റെ ഓരോ മേഖലയിലും അണുനശീകരണം ഉൾപ്പടെയുള്ള സുരക്ഷാ നടപടികൾ പൂർത്തിയാക്കിയതായും, ആരോഗ്യ സുരക്ഷാ മുൻകരുതൽ ഉറപ്പാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഈ സാംസ്‌കാരിക കേന്ദ്രത്തിൽ എത്തുന്ന സന്ദർശകർക്ക്, പ്രത്യേക ടൂർ പരിപാടികളിലൂടെ റോയൽ ഓപ്പറ ഹൗസിന്റെ ശില്പചാരുത ആസ്വദിക്കാവുന്നതാണെന്ന് ഒമാൻ ന്യൂസ് ഏജൻസി അറിയിച്ചു. ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8:30 മുതൽ വൈകീട്ട് 5:30 സന്ദർശകരെ അനുവദിക്കുന്നതാണ്.