ഒമാൻ ഭരണാധികാരിയുടെ കുവൈറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം പൂർത്തിയായി

Oman

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് കുവൈറ്റിൽ നിന്ന് മടങ്ങി. 2024 മെയ് 14-നാണ് അദ്ദേഹം കുവൈറ്റിൽ നിന്ന് ഒമാനിലേക്ക് തിരികെ മടങ്ങിയത്.

ഔദ്യോഗിക സന്ദർശനത്തിനായി അദ്ദേഹം 2024 മെയ് 13-ന് കുവൈറ്റിലെത്തിയിരുന്നു. കുവൈറ്റിലെ അമീരി വിമാനത്താവളത്തിലെത്തിയ ഒമാൻ ഭരണാധികാരിയെയും പ്രതിനിധി സംഘത്തെയും കുവൈറ്റ് ഭരണാധികാരി സ്വീകരിച്ചിരുന്നു.

തുടർന്ന് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ ഔദ്യോഗിക കൂടിക്കാഴ്ച്ചകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുന്നതിനും, ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും ഒമാനും, കുവൈറ്റും തമ്മിൽ ധാരണയിലെത്തിയിരുന്നു.