അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് 2022 മെയ് 18, ബുധനാഴ്ച രാജ്യത്തെ ഏതാനം മ്യൂസിയങ്ങളിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നതാണ്. 2022 മെയ് 16-ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഇക്കാര്യം അറിയിച്ചത്.
എല്ലാ വർഷവും മെയ് 18 അന്താരാഷ്ട്ര മ്യൂസിയം ദിനമായി ആചരിക്കുന്നു. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിന് കീഴിലെ താഴെ പറയുന്ന മ്യൂസിയങ്ങളിലേക്കാണ് 2022 മെയ് 18-ന് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നത്:
- നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം.
- ഒമാനി ഫ്രഞ്ച് മ്യൂസിയം.
- ഫത്താഹ് അൽ ഖൈർ മ്യൂസിയം.
- ഫ്രാങ്കിൻസെൻസ് ലാൻഡ് മ്യൂസിയം.
Cover Image: Oman News Agency.