രാജ്യത്തെ പൊതുഗതാഗതവുമായി ബന്ധപ്പെട്ട് ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കാനൊരുങ്ങുന്നതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു. 2024 ജൂലൈ 9-നാണ് മുവാസലാത് ഇക്കാര്യം അറിയിച്ചത്.
ഇതിനായി അൽ മഹാ പെട്രോളിയം പ്രോഡക്ട്സ് മാർക്കറ്റിംഗ് കമ്പനിയുമായി മുവാസലാത് ഒരു കരാറിൽ ഒപ്പ് വെച്ചിട്ടുണ്ട്.
ഈ കരാർ പ്രകാരം, അൽ മഹാ പെട്രോളിയം പ്രോഡക്ട്സ് മാർക്കറ്റിംഗ് കമ്പനി ഒമാനിലെ ആദ്യത്തെ ഇലക്ട്രിക് പൊതു ഗതാഗത ബസ് പുറത്തിറക്കുന്നതിനുള്ള പ്രധാന സ്പോൺസറായി മാറുന്നതാണ്.
സുസ്ഥിരതയിലൂന്നിയുള്ള ഗതാഗത സേവനങ്ങൾ ഒരുക്കുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്ന് മുവാസലാത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ഗ്രീൻ എനർജി സേവനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇരു കമ്പനികളുടെയും നയങ്ങൾക്ക് അടിവരയിടുന്നതാണ് ഈ തീരുമാനം.
Cover Image: @mwasalat_om.