2021 നവംബർ 1 മുതൽ സൊഹാർ – യാങ്കൂൽ റോഡിൽ ഏഴ് ടണ്ണിലധികം ഭാരമുള്ള ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി (MTCIT) അറിയിച്ചു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും, ഗതാഗതം കൂടുതൽ സുഗമമാകുന്നതിന് ലക്ഷ്യമിട്ടുമാണ് MTCIT ഈ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.
ഒക്ടോബർ 26-ന് വൈകീട്ടാണ് MTCIT ഇക്കാര്യം അറിയിച്ചത്. നോർത്ത് അൽ ബത്തീന, അൽ ദഹിറാഹ് ഗവർണറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്നതിനായി മറ്റു റോഡുകൾ ഉപയോഗപ്പെടുത്താൻ MTCIT ട്രക്ക് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതുസമൂഹത്തിലെ സുരക്ഷ മുൻനിർത്തി ഈ തീരുമാനം കർശനമായി പാലിക്കാൻ MTCIT ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.