ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക മുദ്ര വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

featured GCC News

ഒമാൻ ഭരണാധികാരിയുടെ ഔദ്യോഗിക മുദ്ര വാണിജ്യ ആവശ്യങ്ങൾക്കായും, സാമൂഹിക മാധ്യമങ്ങളിലും ഉപയോഗിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ് ഈ അറിയിപ്പ് നൽകിയത്.

https://twitter.com/Tejarah_om/status/1713497752997392878

വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് ലൈസൻസ് നിർബന്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ലൈസൻസ് കൂടാതെയുള്ള ഇവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

വാണിജ്യ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്കും, സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്കും ഈ നിയന്ത്രണം ബാധകമാണ്. ഇത്തരം അനുമതികൾക്കായുള്ള പ്രത്യേക ലൈസൻസ് മന്ത്രാലയത്തിൽ അപേക്ഷിച്ച് കൊണ്ട് നേടാവുന്നതാണ്.