പാർപ്പിട മേഖലകളിൽ ട്രക്കുകൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരെ ഒമാൻ ഗതാഗത മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 മെയ് 28-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇത്തരം ഇടങ്ങളിൽ ട്രക്കുകൾ, വലിയ ചരക്ക് വാഹനങ്ങൾ എന്നിവ നിയമം പാലിക്കാതെ നിർത്തിയിടരുതെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവ നിർത്തിയിടുന്നതിനായി പ്രത്യേകം ഒരുക്കിയിട്ടുള്ള ലൈസൻസ് ഉള്ള പാർക്കിംഗ് ഇടങ്ങൾ ഉപയോഗിക്കാനും മന്ത്രാലയം ഡ്രൈവമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒമാനിലെ ലാൻഡ് ട്രാൻസ്‌പോർട് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരമാണ് ഈ നടപടി. ഈ ആർട്ടിക്കിൾ പ്രകാരം ഇത്തരം വാഹനങ്ങൾ അവ ഉപയോഗിക്കാത്ത സമയങ്ങളിൽ പാർപ്പിട മേഖലകളിലോ, റോഡുകളിലോ നിർത്തിയിടരുതെന്നും, റോഡുകളിലും, റോഡരികുകളിലും, ഒഴിഞ്ഞ പറമ്പുകളിലും അനധികൃതമായി സാധനങ്ങൾ ഇറക്കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
Cover Image: Pixabay.