ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം സംഘടിപ്പിക്കുന്ന ‘ഒമാനി കോയിൻസ് എക്സിബിഷൻ’ സലാലയിൽ ആരംഭിച്ചു.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സലാലയിലെ ലാൻഡ് ഓഫ് ഫ്രാങ്കിൻസെൻസ് മ്യൂസിയത്തിൽ വെച്ചാണ് ഈ പ്രദർശനം. ഒമാൻ കറൻസിയുടെ പരിണാമം ഈ പ്രദർശനത്തിലെത്തുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്.
സുൽത്താൻ ഫൈസൽ ബിൻ തുർക്കിയുടെ കാലഘട്ടം മുതൽ H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ കാലഘട്ടം വരെ ആധുനിക ഒമാൻ കറൻസിയുടെ വളർച്ചയെ സ്വാധീനിച്ച വിവിധ ഭരണാധികാരികളുടെ ഛായാചിത്രങ്ങളുള്ള കറൻസികൾ, നാണയങ്ങൾ എന്നിവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിൽ നിന്നുള്ള ചരിത്ര പ്രാധാന്യമുള്ള നാണയങ്ങൾ, ഇന്ത്യൻ ഗൾഫ് രൂപയുടെ പേപ്പർ കറൻസി നോട്ടുകൾ, ഒമാൻ കറൻസിയുടെ ആറാമത് ശ്രേണിയിലെ നോട്ടുകൾ തുടങ്ങിയവയും ഈ പ്രദർശനത്തിലെത്തുന്നവർക്ക് അടുത്ത് കാണാവുന്നതാണ്.
Cover Image: Oman News Agency.