എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നു.
The UAE Pavilion welcomes its 1 millionth visitor! 🇦🇪
— UAE Pavilion (@uaeatexpo) May 30, 2025
We sincerely thank everyone who has visited us. May this space continue to be a bridge to the future, filled with meaningful encounters and inspiring experiences.#UAEPavilion #Expo2025 #EarthtoEther pic.twitter.com/mqnV4AYjPl
വേൾഡ് എക്സ്പോ 2025 ഒസാക്ക പ്രദർശനത്തിലെ യു എ ഇ പവലിയന്റെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.

എക്‌സ്‌പോ 2025 ഒസാക്ക ആരംഭിച്ച് രണ്ട് മാസത്തിനിടയിലാണ് യു എ ഇ പവലിയൻ ഈ നേട്ടം കരസ്ഥമാക്കിയത്. ഈ നേട്ടത്തിന് കാരണമായ സന്ദർശകയെ 2025 മെയ് 30-ന് അധികൃതർ പ്രത്യേകം സ്വീകരിക്കുകയും, യു എ ഇ പവലിയനിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

ജപ്പാനിലെ യു എ ഇ അംബാസഡറും, എക്‌സ്‌പോ 2025 ഒസാക്കയിലെ യു എ ഇ പവലിയൻ കമ്മീഷണർ ജനറലുമായ H.E. ഷിഹാബ് അൽ ഫഹീം ഈ സന്ദർശകയെ സ്വീകരിച്ചു. ഈ നേട്ടം അടയാളപ്പെടുത്തുന്നതിനായി ഒരു സ്മാരക പ്രശംസാപത്രം ഇവർക്ക് നൽകുകയും ചെയ്തു.

യു എ ഇയിലെ ഈന്തപ്പനകളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് എക്‌സ്‌പോ 2025 ഒസാക്ക വേദിയിലെ യു എ ഇ പവലിയന്റെ രൂപകൽപ്പന. പതിനാറ് മീറ്റർ ഉയരമുള്ള 90 ഈന്തപ്പന തൂണുകൾ ഈ പവലിയനിൽ പ്രത്യേക ശ്രദ്ധ ആകർഷിക്കുന്നു.
എക്‌സ്‌പോ 2025 ഒസാക്ക 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13 വരെയാണ് സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഒസാക്ക ഒരു ലോക എക്സ്പോ വേദിയാകുന്നത്. നേരത്തെ 1970-ലെ ലോക എക്സ്പോയ്ക്ക് ഒസാക്ക വേദിയായിരുന്നു.
Cover Image: @uaeambjapan.