ബഹ്‌റൈൻ: സലാഖ് ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം

GCC News

റോഡിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് സലാഖ് ഹൈവേയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം, സലാഖ് ഹൈവേയിൽ അവാലി റൗണ്ട്എബൗട്ട് മുതൽ സാഖിർ റൗണ്ട്എബൗട്ട് വരെയുള്ള മേഖലയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ഇതിനാൽ ഈ ഹൈവേയിൽ സലാഖ് ദിശയിൽ പടിഞ്ഞാറോട്ട്‌ യാത്രചെയ്യുന്ന വാഹനങ്ങൾക്ക് പടിപടിയായി ഒന്നോ, രണ്ടോ ലൈനുകൾ അടയ്ക്കുന്ന രീതിയിൽ താഴെ പറയുന്ന വിധത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്:

  • പ്രവർത്തിദിനങ്ങളിൽ സലാഖ് ദിശയിൽ പടിഞ്ഞാറോട്ട്‌ യാത്രചെയ്യുന്ന വാഹനങ്ങൾക്ക് ഒരു ലൈൻ ട്രാഫിക് അടയ്ക്കുന്ന രീതിയിലും, രണ്ട് ലൈനുകളിൽ ട്രാഫിക് അനുവദിക്കുന്ന രീതിയിലും ദിനംമുഴുവൻ നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
  • വാരാന്ത്യങ്ങളിൽ (വ്യാഴം മുതൽ ഞായർ വരെ) രാത്രി 11 മുതൽ പുലർച്ചെ 5 മണിവരെ സലാഖ് ദിശയിൽ പടിഞ്ഞാറോട്ട്‌ യാത്രചെയ്യുന്ന വാഹനങ്ങൾക്ക് രണ്ട് ലൈൻ ട്രാഫിക് അടയ്ക്കുന്ന രീതിയിലും, ഒരു ലൈനിലൂടെ ട്രാഫിക് അനുവദിക്കുന്ന രീതിയിലും നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.

2023 ജൂലൈ 31, തിങ്കളാഴ്ച മുതൽ ഒരു മാസത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.