ലോകസമാധാനത്തിന്റെ സന്ദേശവുമായി, നാല് ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ 2022 നവംബർ 3-ന് ബഹ്റൈനിലെത്തി. ഇതാദ്യമായാണ് ഒരു മാർപാപ്പ ബഹ്റൈൻ സന്ദർശിക്കുന്നത്.
ഫ്രാൻസിസ് മാർപ്പാപ്പയുടെ രണ്ടാം ഔദ്യോഗിക ഗൾഫ് സന്ദർശനമാണിത്. 2019-ൽ അദ്ദേഹം യു എ ഇ സന്ദർശിച്ചിരുന്നു.
ഫ്രാൻസിസ് മാർപ്പാപ്പയെ ബഹ്റൈൻ ഭരണാധികാരി H.M. കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ സ്വാഗതം ചെയ്തു. സാഖിർ കൊട്ടാരത്തിൽ വെച്ച് നടന്ന സ്വാഗതചടങ്ങിൽ മാർപാപ്പ മുന്നോട്ട് വെച്ച മനുഷ്യസ്നേഹത്തിന്റെ മൂല്യങ്ങളെ അദ്ദേഹം പ്രശംസിച്ചു.
മാർപ്പാപ്പയുടെ സന്ദേശം മനുഷ്യാവകാശം, മതപരമായ സ്വാതന്ത്ര്യം, തൊഴിലാളികളുടെ അവകാശങ്ങൾ മുതലായവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.