മുൻകൂർ അനുമതിയില്ലാതെ സൗദിയിൽ നിന്ന് 12 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിനെതിരെ രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജനുവരി 13-ന് വൈകീട്ടാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.
ഈ രാജ്യങ്ങളിലെ നിലവിലെ COVID-19 സാഹചര്യങ്ങൾ കണക്കിലെടുത്തും, കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത് കണക്കിലെടുത്തുമാണ് ഈ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി.
താഴെ പറയുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി നിലവിൽ മുൻകൂർ അനുമതി നിർബന്ധമാക്കിയിരിക്കുന്നത്:
- Libya
- Syria
- Lebanon
- Yemen
- Iran
- Turkey
- Afghanistan
- Armenia
- Somalia
- Congo
- Venezuela
- Belarus