ഷാർജ: അടുത്ത അധ്യയന വർഷത്തിൽ സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസിൽ 5 ശതമാനം വരെ വർധന അനുവദിച്ചതായി SPEA

GCC News

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ പരമാവധി 5 ശതമാനം വരെ വർധനവിന് അനുമതി നൽകിയതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. 2023 മാർച്ച് 13-നാണ് SPEA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഷാർജയിലെ സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങളിൽ ആവശ്യമായ പഠനസൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിനാണിത്. SPEA പരിശോധനകളിൽ ഫീസ് ഉയർത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള സ്‌കൂളുകൾക്ക് മാത്രമാണ് ഈ തീരുമാന പ്രകാരം ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ട്യൂഷൻ ഫീസിൽ 3 ശതമാനം വർധനവിന് അനുമതി നൽകിയതായി നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി 2023 മാർച്ച് 10-ന് അറിയിച്ചിരുന്നു.