നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച യു എ ഇയിലെ സ്വകാര്യ മേഖലയിൽ അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ അറിയിച്ചു. യു എ ഇയിലെ സർക്കാർ മേഖലയിൽ ഒക്ടോബർ 29-ന് അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് നേരത്തെ അറിയിച്ചിരുന്നു.
സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഒക്ടോബർ 29 അവധിയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി നാസ്സർ ബിൻ താനി അൽ ഹംലി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
വ്യാഴം, വെള്ളി, ശനി എന്നീ ദിനങ്ങളിലെ അവധിക്ക് ശേഷം നവംബർ 1, ഞായറാഴ്ച മുതലാണ് സർക്കാർ മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നത്. ശനിയാഴ്ച്ച അവധിയുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ അവധി ലഭിക്കുന്നതാണ്.