അബുദാബി: മുസഫയിലെ വ്യാവസായിക മേഖലയിൽ COVID-19 പരിശോധനകൾ തുടരുന്നു

UAE

സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുസഫയിലെ വ്യാവസായിക മേഖലയിൽ പ്രത്യേക COVID-19 പരിശോധനകൾ തുടരുന്നതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. അബുദാബി പോലീസ്, തമൗഹ് ഹെൽത്ത്കെയർ എന്നിവരുമായി സംയുക്തമായാണ് കമ്മിറ്റി ഈ പരിശോധനാ നടപടികൾ നടപ്പിലാക്കുന്നത്.

മുസഫയിലെ M17 ബ്ളോക്കിലാണ് കഴിഞ്ഞ ദിവസം ഈ പരിശോധനകൾ നടപ്പിലാക്കിയത്. ഏതാണ്ട് 20000-ത്തിൽ പരം തൊഴിലാളികളിലേക്ക് കമ്മിറ്റി ഈ പ്രചാരണപരിപാടിയിലൂടെ COVID-19 പ്രതിരോധ നടപടികളും, പരിശോധനകളും എത്തിക്കുന്നുണ്ട്.

ഏതാണ്ട് നൂറ്റിയിരുപതോളം ആരോഗ്യ പ്രവർത്തകർ ഈ COVID-19 പരിശോധനകളിൽ പങ്കെടുക്കുന്നുണ്ടെന്ന് കമ്മിറ്റി വ്യക്തമാക്കി. ഇതിന് പുറമെ 80 മറ്റു പ്രവർത്തകരും ഈ പരിശോധനകൾ നടത്തുന്നതിന് സഹായിക്കുന്നുണ്ട്. അബുദാബി പോലീസ് അംഗങ്ങളും ഈ പ്രചാരണപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.