ഒമാൻ: പുതുക്കിയ മറ്റേർണിറ്റി ലീവ് നിയമത്തിലെ വ്യവസ്ഥകൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും

featured GCC News

രാജ്യത്തെ പുതുക്കിയ മറ്റേർണിറ്റി ലീവ് നിയമത്തിലെ വ്യവസ്ഥകൾ 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 ജൂലൈ 4-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ പുതിയ നിയമം അനുസരിച്ച് ഗർഭിണികളായ ജീവനക്കാർക്ക് പ്രസവവുമായി ബന്ധപ്പെട്ട് 98 ദിവസത്തേക്ക് (പ്രസവത്തിന് മുൻപും ശേഷവുമായി) മറ്റേർണിറ്റി ലീവ് എടുക്കുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ നിയമത്തിലെ ആർട്ടിക്കിൾ 84 പ്രകാരം, പ്രസവത്തിന് മുൻപ് പരമാവധി 14 ദിവസത്തെ ലീവ് (ഔദ്യോഗിക മെഡിക്കൽ അധികൃതരുടെ ശുപാർശ അനുസരിച്ച്) എടുക്കാവുന്നതാണ്. ബാക്കിയുള്ള ലീവ് കുട്ടിയുടെ ജനനത്തീയതി മുതൽ ആരംഭിക്കുന്നതാണ്.