2021, 2022 വർഷങ്ങളിലെ പൊതു, സ്വകാര്യ മേഖലകളിലെ അവധിദിനങ്ങളുടെ ഔദ്യോഗിക പട്ടികയ്ക്ക് ദുബായ് ഭരണാധികാരിയും, യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. ഡിസംബർ 19, ശനിയാഴ്ച്ച അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന ക്യാബിനറ്റ് മീറ്റിങ്ങിലാണ് യു എ ഇയിലെ അടുത്ത രണ്ട് വർഷത്തെയും അവധി ദിനങ്ങൾ പ്രഖ്യാപിച്ചത്.
വിവിധ മേഖലകളിൽ ജോലിചെയ്യുന്ന ജീവനക്കാർക്കും, കുടുംബങ്ങൾക്കും തങ്ങളുടെ അവധിക്കാലം സംബന്ധിച്ച് മുൻകൂട്ടിയുള്ള തീരുമാനങ്ങൾ കൈകൊള്ളുന്നതിനും, രാജ്യത്തെ വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ അവധികൾ അനുസരിച്ച് തയ്യാറാക്കുന്നതിനും ഈ ക്യാബിനറ്റ് തീരുമാനം സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
2021-ലെ അവധി ദിനങ്ങൾ:
1 January 2021: New Year |
29 Ramadan to 3 Shawwal 1442: Eid Al Fitr |
9 Zul Hijjah 1442: Arafah Day |
10,11,12 Zul Hijjah 1442: Eid Al Adha |
1 Muharam 1443: Islamic New Year (will be shifted to 12 August 2021) |
12 Rabea Al Awwal 1443: Prophet Mohammed’s (PBUH) birthday (will be shifted to 21 October 2021) |
1 December 2021: Commemoration Day |
2 and 3 December 2021: National Day |
2022-ലെ അവധി ദിനങ്ങൾ:
1 January 2022: New Year |
29 Ramadan to 3 Shawwal 1443: Eid Al Fitr |
9 Zul Hijjah 1443: Arafah Day |
10,11,12 Zul Hijjah 1443: Eid Al Adha |
30 July 2022: Islamic New Year |
8 October 2022: Prophet Mohammed’s (PBUH) birthday |
1 December 2022: Commemoration Day |
2 and 3 December 2022: UAE National Day |
Cover Photo: @DXBMediaOffice.