നബിദിനം പ്രമാണിച്ച് ഒക്ടോബർ 29, വ്യാഴാഴ്ച്ച ബഹ്റൈനിലെ പൊതു മേഖലയിൽ അവധിയായിരിക്കുമെന്ന് ബഹ്റൈൻ ന്യൂസ് ഏജൻസി അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം ബഹ്റൈനിലെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ മുതലായവ ഒക്ടോബർ 29-ന് പ്രവർത്തിക്കുന്നതല്ല.
ബഹ്റൈൻ കിരീടാവകാശി H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒക്ടോബർ 26-ന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
ഒക്ടോബർ 29, വ്യാഴാഴ്ച്ച നബിദിനത്തിന്റെ അവസരത്തിൽ വിവിധ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനസമയം സംബന്ധിച്ച് ബഹ്റൈൻ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.