ഖത്തറിലെ നാലാം ഘട്ട ഇളവുകളുടെ ഭാഗമായി വിവിധ ജലഗതാഗത സംവിധാനങ്ങൾക്ക് പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികരുമായി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം സംവിധാനങ്ങളിലെ ജീവനക്കാർ ഉൾപ്പടെയാണ് 30 ശതമാനം എന്ന പരിധി നിശ്ചയിച്ചിരിക്കുന്നത്.
30 ശതമാനം യാത്രികരുമായി സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുള്ള ജലഗതാഗത സംവിധാനങ്ങൾ:
- സ്വകാര്യ ബോട്ടുകൾ
- വാടകയ്ക്ക് കൊടുക്കുന്ന ബോട്ടുകൾ
- ഉല്ലാസബോട്ടുകൾ
- ദിനം തോറുമുള്ള വിനോദസഞ്ചാരത്തിനുള്ള ബോട്ടുകൾ
- ജെറ്റ് ബോട്ടുകൾ
- സ്വകാര്യ പായ്ക്കപ്പലുകൾ
ഇതിനു പുറമെ ഒരാൾ മാത്രം സഞ്ചരിക്കുന്ന രീതിയിൽ വാട്ടർ സ്കൂട്ടറുകൾക്കും പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. രാജ്യത്ത് നിലവിലുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ പൗരന്മാരോടും, നിവാസികളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.