2024 നവംബർ 6, 7 തീയതികളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കൊണ്ട് ഖത്തർ അമീരി ദിവാൻ ഉത്തരവിറക്കി. 2024 നവംബർ 5-ന് രാത്രി ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Amiri Diwan Announces Official Holiday. #QNA#Qatar #Referendum_2024https://t.co/tQM0Et3owe pic.twitter.com/iXtAfDnZoT
— Qatar News Agency (@QNAEnglish) November 5, 2024
ഖത്തർ ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നവംബർ 5-ന് നടന്ന ചരിത്രപരമായ ഹിതപരിശോധനയുടെ ആഘോഷത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഈ അവധി രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും ബാധകമാണ്.
അവധിയ്ക്ക് ശേഷം സ്ഥാപനങ്ങളുടെ പ്രവർത്തനം നവംബർ 10, ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.