ഖത്തർ നാഷണൽ ഡേ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് 2021 ഡിസംബർ 17, 18 തീയതികളിൽ മെട്രോ, മെട്രോലിങ്ക് സേവനങ്ങളിൽ മാറ്റം വരുത്തുമെന്ന് ദോഹ മെട്രോ അധികൃതർ അറിയിച്ചു. ഡിസംബർ 16-നാണ് ദോഹ മെട്രോ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2021 ഡിസംബർ 17-ന് രാത്രി 11:30 മുതൽ ഡിസംബർ 18-ന് രാവിലെ 11:30 വരെ അൽ ബിദ്ദ, കോർണിഷ്, വെസ്റ്റ് ബേ QP മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. റെഡ്, ഗ്രീൻ ലൈനുകൾക്കിടയിലെ ട്രാൻസ്ഫർ സേവനം മാത്രമാണ് അൽ ബിദ്ദ സ്റ്റേഷനിൽ അനുവദിക്കുക.
ഡിസംബർ 17, 18 തീയതികളിൽ മെട്രോ ലിങ്ക് സേവനങ്ങളിൽ താഴെ പറയുന്ന മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്:
- മെട്രോലിങ്ക് M143 ഹമദ് ഹോസ്പിറ്റൽ സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്നതാണ്.
- വെസ്റ്റ് ബേ QP സ്റ്റേഷനിൽ നിന്നുള്ള M106, M107 മെട്രോലിങ്ക് സർവീസുകൾ പ്രവർത്തിക്കുന്നതല്ല.
ഖത്തർ നാഷണൽ ഡേ ഒരുക്കങ്ങളുടെ ഭാഗമായി 2021 ഡിസംബർ 17 വെള്ളിയാഴ്ച്ച കോർണിഷ് റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.