രാജ്യത്തെ ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധി സംബന്ധിച്ച് ഖത്തർ സെൻട്രൽ ബാങ്ക് (QCB) അറിയിപ്പ് നൽകി. 2024 ജൂൺ 11-നാണ് QCB ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം QCB-യുടെ മേൽനോട്ടത്തിൽ ഖത്തറിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 2024 ജൂൺ 16 മുതൽ ജൂൺ 18, ചൊവ്വാഴ്ച വരെ അവധിയായിരിക്കും. ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ഇത്തരം സ്ഥാപനങ്ങൾ ജൂൺ 19, ബുധനാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.
Cover Image: Qatar News Agency.