രാജ്യത്തെ പൊതു മേഖലയിലെ ഈ വർഷത്തെ ഈദ് അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് ഖത്തർ അധികൃതർ ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. 2025 മാർച്ച് 26-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
#QNA_Infographic |
— Qatar News Agency (@QNAEnglish) March 25, 2025
Amiri Diwan Announces #Eid_Al_Fitr Holiday#QNA #Qatarhttps://t.co/NuD6xvqWOm pic.twitter.com/aSt1Ut4drE
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ പൊതുമേഖലയിലെ ഈദ് അവധി ദിനങ്ങൾ 2025 മാർച്ച് 30, ഞായറാഴ്ച മുതൽ 2025 ഏപ്രിൽ 7, തിങ്കളാഴ്ച വരെയായിരിക്കും. രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഈ അവധി ബാധകമാണ്.
ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം ഖത്തറിലെ പൊതുമേഖലയിലെ പ്രവർത്തനങ്ങൾ 2025 ഏപ്രിൽ 8, ചൊവ്വാഴ്ച പുനരാരംഭിക്കുന്നതാണ്.