ഈ വർഷത്തെ റമദാൻ മാസത്തിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഖത്തർ ക്യാബിനറ്റ് അറിയിപ്പ് നൽകി. 2023 മാർച്ച് 20-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തർ ക്യാബിനറ്റ് അഫയേഴ്സ് മിനിസ്റ്റർ H.E. മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഖത്തറിലെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയുടെ റമദാനിലെ പ്രവർത്തന സമയക്രമം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഈ അറിയിപ്പ് പ്രകാരം, റമദാനിൽ ഖത്തറിലെ പൊതു സ്ഥാപനങ്ങളുടെ പ്രവർത്തനം ദിനം തോറും അഞ്ച് മണിക്കൂറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. ദിനവും രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.