ഹമദ് മെഡിക്കൽ കോർപറേഷനു (HMC) കീഴിലുള്ള ആശുപത്രികളിൽ നിന്നുള്ള എല്ലാ അടിയന്തിര ചികിത്സാ സേവനങ്ങളും, ആംബുലൻസ് സേവനങ്ങളും റമദാൻ മാസത്തിൽ സാധാരണ രീതിയിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇത്തരം അടിയന്തിര ചികിത്സാ സേവനങ്ങൾ റമദാനിലും ആഴ്ച്ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാകുന്നതാണെന്ന് HMC പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചു.
HMC-യുടെ കീഴിലുള്ള ക്ലിനിക്കുകൾ ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ താഴെ പറയുന്ന സമയക്രമം പാലിച്ച് കൊണ്ട് രണ്ട് ഷിഫ്റ്റുകളിൽ പ്രവർത്തിക്കുന്നതാണ്:
- രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ.
- രാത്രി 8 മണി മുതൽ രാത്രി 10 മണിവരെ.