ഖത്തർ: കുടുംബാംഗങ്ങൾക്ക് വിസിറ്റ് വിസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകി

GCC News

രാജ്യത്തെ പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങൾ, ബന്ധുക്കൾ മുതലായവർക്കായി വിസിറ്റ് വിസകൾ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തത നൽകി. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഒരു വിർച്യുൽ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കപ്പെട്ടത്.

പ്രവാസികളുടെ ജീവിതപങ്കാളികൾ, കുട്ടികൾ എന്നിവർക്കായി പേർസണൽ വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികളും, മാനദണ്ഡങ്ങളും:

  • ചുരുങ്ങിയത് 5000 റിയാൽ ശമ്പളമുള്ളവർക്കാണ് ഈ സേവനം ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
  • ഇത്തരം വിസകൾക്കുള്ള അപേക്ഷകൾ Metrash2 സംവിധാനത്തിലൂടെ നൽകേണ്ടതാണ്.
  • വിസിറ്റ് വിസ അപേക്ഷയോടൊപ്പം തൊഴിലുടമയിൽ നിന്നുള്ള NOC, കമ്പനി കാർഡിന്റെ ഫോട്ടോകോപ്പി, അപേക്ഷകന്റെ ഐഡി കാർഡിന്റെ കോപ്പി എന്നിവ സമ്മർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം സന്ദർശകന്റെ പാസ്സ്‌പോർട്ട് കോപ്പി നൽകേണ്ടതാണ്.
  • ഹെൽത്ത് ഇൻഷുറൻസ് രേഖകൾ, ഖത്തറിലേക്കും, തിരികെയും യാത്രചെയ്യുന്നതിനുള്ള എയർ ടിക്കറ്റ് എന്നിവ നൽകേണ്ടതാണ്.
  • ബന്ധം തെളിയിക്കുന്നതിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയിട്ടുള്ള മാര്യേജ് സർട്ടിഫിക്കറ്റ് (ജീവിതപങ്കാളിയാണെന്ന് തെളിയിക്കുന്നതിനായി), ജനന സർട്ടിഫിക്കറ്റ് (കുട്ടികൾക്ക്) എന്നിവ ഉപയോഗിക്കാവുന്നതാണ്.
  • ലേബർ ഡിപ്പാർട്മെന്റ് സാക്ഷ്യപ്പെടുത്തിയിട്ടുള്ള വർക്ക് കോൺട്രാക്റ്റ്.

പ്രവാസികളുടെ സഹോദരൻ, സഹോദരി, മാതാപിതാക്കൾ, ജീവിതപങ്കാളിയുടെ ബന്ധുക്കൾ തുടങ്ങിയവർക്കായി പേർസണൽ വിസിറ്റ് വിസകൾ അനുവദിക്കുന്നതിനുള്ള നടപടികളും, മാനദണ്ഡങ്ങളും:

  • ചുരുങ്ങിയത് 10000 റിയാൽ ശമ്പളമുള്ളവർക്കാണ് ഈ സേവനം ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
  • ഇത്തരം വിസകൾക്കുള്ള അപേക്ഷകൾ Metrash2 സംവിധാനത്തിലൂടെ നൽകേണ്ടതാണ്.
  • വിസിറ്റ് വിസ അപേക്ഷയോടൊപ്പം തൊഴിലുടമയിൽ നിന്നുള്ള NOC, കമ്പനി കാർഡിന്റെ ഫോട്ടോകോപ്പി, അപേക്ഷകന്റെ ഐഡി കാർഡിന്റെ കോപ്പി എന്നിവ സമ്മർപ്പിക്കേണ്ടതാണ്. ഇതോടൊപ്പം സന്ദർശകന്റെ പാസ്സ്‌പോർട്ട് കോപ്പി നൽകേണ്ടതാണ്.
  • അപേക്ഷ സമർപ്പിക്കുന്ന പ്രവാസിയുടെ ഭാര്യ ഖത്തറിൽ റെസിഡൻസി വിസയുള്ള വ്യക്തിയാണെങ്കിൽ അവരുടെ റെസിഡൻസി കാർഡിന്റെ കോപ്പി.
  • സന്ദർശകനുമായി അപേക്ഷ സമർപ്പിക്കുന്ന വ്യക്തിക്കുള്ള ബന്ധം തെളിയിക്കുന്നതിനായുള്ള രേഖകൾ.