2024 ഏപ്രിൽ 5, 6 തീയതികളിൽ പകൽ സമയങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2024 ഏപ്രിൽ 4-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 5, വെള്ളിയാഴ്ച ഖത്തറിൽ ഒട്ടുമിക്ക ഇടങ്ങളിലും അന്തരീക്ഷ താപനില 21 ഡിഗ്രി മുതൽ 32 ഡിഗ്രി വരെ രേഖപ്പെടുത്താവുന്നതാണ്. 2024 ഏപ്രിൽ 6, ശനിയാഴ്ച അന്തരീക്ഷ താപനില 22 ഡിഗ്രി മുതൽ 33 ഡിഗ്രി വരെ ഉയരാനിടയുണ്ട്.
ഇതോടൊപ്പം വാരാന്ത്യത്തിൽ കാറ്റിനും, ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.
Cover Image: @qatarweather.