റമദാനുമായി ബന്ധപ്പെട്ട് എണ്ണൂറിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു. വാണിജ്യ സാധനങ്ങൾക്ക് റമദാനിൽ ഉപഭോക്താക്കൾക്ക് വിലക്കിഴിവ് നൽകുന്നതിനായാണ് ഈ നടപടി.
ഈ അറിയിപ്പ് പ്രകാരം, ഗൃഹോപയോഗത്തിനായുള്ള 800-ൽ പരം വസ്തുക്കളുടെ വിലയിൽ മന്ത്രാലയം കുറവ് വരുത്തിയിട്ടുണ്ട്. ഈ വിലക്കിഴിവ് 2022 മാർച്ച് 23 മുതൽ പ്രാബല്യത്തിൽ വന്നതായും, ഇത് റമദാൻ അവസാനം വരെ തുടരുമെന്നും MoCI വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബങ്ങളിൽ റമദാൻ മാസത്തിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനങ്ങൾ, മറ്റു വാണിജ്യ സാധനങ്ങൾ എന്നിവയ്ക്ക് ഈ വിലക്കിഴിവ് ബാധകമാണ്. ധാന്യമാവ്, ഭക്ഷ്യധാന്യങ്ങൾ, ക്ഷീരോല്പന്നങ്ങള്, തേൻ, പാൽപ്പൊടി, ചീസ്, കാപ്പി, ചായ, പഞ്ചസാര, വിവിധ പഴച്ചാറുകൾ, ഈന്തപ്പഴം, കുപ്പി വെള്ളം, അരി, പേപ്പർ നാപ്കിനുകൾ തുടങ്ങിയ സാധനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
https://www.moci.gov.qa/wp-content/uploads/2022/03/%D9%82%D8%A7%D9%8A%D9%94%D9%85%D8%A9-%D8%A7%D9%84%D8%B3%D9%84%D8%B9-%D8%A7%D9%84%D8%A7%D8%B3%D8%AA%D9%87%D9%84%D8%A7%D9%83%D9%8A%D8%A9-%D8%A7%D9%84%D9%85%D8%AE%D9%81%D8%B6%D8%A9pages.pdf എന്ന വിലാസത്തിൽ നിന്ന് വിലക്കിഴിവ് ലഭിക്കുന്ന സാധനങ്ങളുടെ പൂർണ്ണ പട്ടിക ലഭ്യമാണ്.