ഖത്തർ: പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച അറിയിപ്പ്

featured GCC News

പാസ്പോർട്ട് ഡയറക്ടറേറ്റ് സേവന കേന്ദ്രങ്ങളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 12-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ടിന് കീഴിലുള്ള യൂണിഫൈഡ് സർവീസസ് വകുപ്പിന്റെ ഔദ്യോഗിക സേവനകേന്ദ്രങ്ങളുടെയും, ഓഫീസുകളുടെയും പ്രവർത്തനസമയക്രമം ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • മിസൈമീർ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • അൽ ശഹാനിയ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • അൽ റയ്യാൻ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • ഉം സലാൽ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • അൽ വക്ര സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • അൽ ഖോർ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • ഉം അൽ സ്‌നീം സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • അൽ ഷമാൽ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12:30 വരെ.
  • ഹമദ് മെഡിക്കൽ കോർപറേഷൻ സെന്റർ – രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ.
  • ലുസൈൽ സെന്റർ – രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1 വരെ.
  • ഖത്തർ എയർവേസ് സെന്റർ – രാവിലെ 7 മുതൽ വൈകീട്ട് 3:30 വരെ.
  • സൗഖ് വാഖിഫ് സെന്റർ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.
  • ദി പേൾ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.
  • ഖത്തർ ഫിനാൻഷ്യൽ സെന്റർ – രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ.