മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ജൂലൈ 7-നാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി. ഡിജിറ്റൽ മാർഗങ്ങളിലൂടെ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്ന് കയറുന്നതും അവരുടെ സ്വകാര്യ വിവരങ്ങൾ, ഫോട്ടോകൾ മുതലായവ മോഷ്ടിക്കുന്നതും ഗുരുതര കുറ്റകൃത്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇത്തരത്തിൽ കവർന്നെടുക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത്തിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.