ഖത്തർ: ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

featured GCC News

ഈദ് അവധി ദിനങ്ങളിലെ പ്രവർത്തനസമയങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി. 2025 മാർച്ച് 26-ന് രാത്രിയാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലുള്ള എല്ലാ അടിയന്തിര സേവനങ്ങളും, ഇൻപേഷ്യന്റ്റ് വകുപ്പുകളും (പീഡിയാട്രിക് എമർജൻസി ഉൾപ്പടെ) എല്ലാദിവസവും ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്നതാണ്. ആംബുലൻസ് സേവനങ്ങൾ അവധിദിനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനു (PHCC) കീഴിലുള്ള 31
ആരോഗ്യപരിചരണ കേന്ദ്രങ്ങളിൽ ഇരുപത് കേന്ദ്രങ്ങളും ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതാണ്. ഇതിൽ 12 കേന്ദ്രങ്ങളിൽ നിന്ന് അടിയന്തിര ആരോഗ്യപരിചരണ ലഭ്യമാകുന്നതാണ്.

വിമൻസ് വെൽനസ് ആൻഡ് റിസർച്ച് സെന്ററിൽ പ്രവർത്തിക്കുന്ന ബർത്ത് രജിസ്‌ട്രേഷൻ ഓഫീസ് ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ (ഈദുൽ ഫിത്ർ ഒന്നാം ദിനം ഒഴികെ) രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്. ഹ്യുമാനിറ്റേറിയൻ സർവീസസ് ഓഫീസിൽ പ്രവർത്തിക്കുന്ന ഡെത്ത് രജിസ്‌ട്രേഷൻ യൂണിറ്റ് ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ രാവിലെ 8 മണിമുതൽ ഉച്ചയ്ക്ക് 12 വരെ പ്രവർത്തിക്കുന്നതാണ്.