മരുന്നുകളുടെ ഹോം ഡെലിവെറിയുമായി ബന്ധപ്പെട്ട ഫീസ് കുറച്ചതായി ഖത്തർ പോസ്റ്റ്

GCC News

ഔഷധങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട ആഹാരങ്ങൾ മുതലായവയുടെ ഹോം ഡെലിവെറി ചാർജ്ജുകൾ കുറച്ചതായി ഖത്തർ പോസ്റ്റ് അറിയിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരിൽ നിന്നുള്ള ഇത്തരം വസ്തുക്കളുടെ ഹോം ഡെലിവറി ചാർജ്ജുകൾ ഖത്തർ പോസ്റ്റ് 30 റിയാലിൽ നിന്ന് 20 റിയാലാക്കി കുറച്ചിട്ടുണ്ട്. ഖത്തർ ആരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ എന്നിവരുമായി ചേർന്നാണ് ഖത്തർ പോസ്റ്റ് ഇത് നടപ്പിലാക്കുന്നത്.

2022 ഡിസംബർ 31 വരെയാണ് ഈ കുറഞ്ഞ ചാർജ്ജുകൾ നിലവിൽ ബാധകമാക്കിയിരിക്കുന്നത്. ഹമദ് മെഡിക്കൽ കോർപറേഷന്റെ ഹോം ഡെലിവറി സേവനങ്ങൾ 16000 എന്ന നമ്പറിൽ നിന്ന് ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ വൈകീട്ട് 2 മണിവരെ ഈ സേവനങ്ങൾ ലഭ്യമാണ്.