ആഗോള ശിശു ദിനത്തിന്റെ അവസരത്തിൽ സ്മാരക സ്റ്റാമ്പുകളുമായി ഖത്തർ പോസ്റ്റ്

GCC News

2020-ലെ ആഗോള ശിശു ദിനത്തിന്റെ അവസരത്തിൽ ഖത്തറിലെ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, ഖത്തർ പോസ്റ്റ് എന്നിവർ സംയുക്തമായി നാല് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നു. നവംബർ 22, ഞായറാഴ്ച്ചയാണ് ഈ സ്മാരക സ്റ്റാമ്പുകൾ പ്രകാശനം ചെയ്യുന്നതെന്ന് കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചിട്ടുണ്ട്.

നവംബർ 20-നാണ് ആഗോള ശിശു ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ ഏതാനം മാസങ്ങൾക്ക് മുൻപ് 7 മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്കായി ഒരു ചിത്രരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. നാല്പത്താറോളം രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ മത്സരത്തിൽ പങ്കെടുത്തത്.

390 കുട്ടികൾ പങ്കെടുത്ത ഈ മത്സരത്തിൽ 572 ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ നിന്ന് സമ്മാനാർഹമായ ചിത്രങ്ങളാണ് ഈ ശിശു ദിന സ്റ്റാമ്പുകളിൽ മുദ്രണം ചെയ്‌തിരിക്കുന്നത്‌.