ഖത്തർ: വാണിജ്യ പ്രവർത്തനങ്ങൾക്കുള്ള വാരാന്ത്യ നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനം

Qatar

വാണിജ്യ പ്രവർത്തങ്ങൾക്കും, വ്യാപാര കേന്ദ്രങ്ങൾക്കും വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ഈ ആഴ്ച്ച മുതൽ ഒഴിവാക്കാൻ ഖത്തർ ക്യാബിനറ്റ് തീരുമാനിച്ചു. ഇന്ന് (ജൂലൈ 8) നടന്ന ക്യാബിനറ്റ് കൗൺസിൽ യോഗത്തിലാണ് ജൂലൈ 9, വ്യാഴാഴ്ച്ച മുതൽ വെള്ളി, ശനി ദിവസങ്ങളിൽ കൂടി വാണിജ്യ പ്രവർത്തനങ്ങൾ തുടരാം എന്ന തീരുമാനം എടുത്തത്.

രണ്ടാം ഘട്ട ഇളവുകളുടെ ഭാഗമായി, ഖത്തറിലെ വ്യാപാര മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും, വാരാന്ത്യങ്ങളിലെ നിയന്ത്രണങ്ങൾ തുടരാൻ നേരത്തെ തീരുമാനിച്ചിരുന്നു.

സർക്കാർ മേഖലയിലെ സ്ഥാപനങ്ങളിലെ 60% തസ്തികകളും ഖത്തർ പൗരന്മാർക്കായി നീക്കിവെക്കാനുള്ള പ്രമേയത്തിനും ക്യാബിനറ്റ് ഇന്ന് അംഗീകാരം നൽകിയിട്ടുണ്ട്.