2027-ലെ ബാസ്‌ക്കറ്റ്ബോൾ ലോകകപ്പ് ടൂർണമെന്റിന് ഖത്തർ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷൻ (FIBA) അറിയിച്ചു. 2023 ഏപ്രിൽ 28-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഫിബ ബാസ്‌ക്കറ്റ്ബോൾ വേൾഡ് കപ്പ് 2027 ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള അവകാശം ഖത്തർ ബാസ്‌ക്കറ്റ്ബോൾ ഫെഡറേഷന് (QBF) നൽകിയതായി FIBA വ്യക്തമാക്കി.

ദോഹയിൽ വെച്ചാണ് FIBA ബാസ്‌ക്കറ്റ്ബോൾ വേൾഡ് കപ്പ് 2027 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
32 ടീമുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ദോഹ നഗരത്തിലെ നാല് വേദികളിൽ വെച്ചായിരിക്കും ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുന്നത്.
Cover Image: Qatar News Agency.