ഖത്തർ: ജനുവരി 3 മുതൽ ചൈനയിൽ നിന്നെത്തുന്ന യാത്രികർക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു; COVID-19 നെഗറ്റീവ് റിസൽട്ട് നിബന്ധം

GCC News

2023 ജനുവരി 3, ചൊവ്വാഴ്ച വൈകീട്ട് മുതൽ ചൈനയിൽ നിന്നെത്തുന്ന മുഴുവൻ യാത്രികർക്കും പുതിയ യാത്രാ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‍തത്.

ഈ അറിയിപ്പ് പ്രകാരം പൗരന്മാരും, പ്രവാസികളും, സന്ദർശകരും ഉൾപ്പടെ ചൈനയിൽ നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും യാത്ര പുറപ്പെടുന്നതിന് മുൻപ്, 48 മണിക്കൂറിനിടയിലെടുത്ത COVID-19 നെഗറ്റീവ് PCR പരിശോധനാഫലം നിർബന്ധമാണ്. വാക്സിനെടുത്തിട്ടുള്ളവർക്കും ഈ നിബന്ധന ബാധകമാണ്.

വിദേശത്ത് നിന്നെത്തുന്നവർക്ക് നിലവിൽ ക്വാറന്റീൻ നിർബന്ധമല്ലെങ്കിലും, രോഗബാധ സ്ഥിരീകരിക്കുന്നവർ ഐസൊലേഷൻ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ചൈനയിലെ നിലവിലെ COVID-19 സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറിലെ പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള ഒരു താത്കാലിക തീരുമാനം മാത്രമാണിതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Cover Image: Qatar News Agency.