2021 ജൂലൈ 12 മുതൽ ഫാമിലി, ടൂറിസ്റ്റ് എൻട്രി വിസകൾ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 8-ന് വൈകീട്ടാണ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാകുന്ന നിബന്ധനകൾ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുള്ള പുതുക്കിയ നിർദ്ദേശങ്ങൾ പ്രകാരമാണ് ഈ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ പ്രവേശിക്കുന്നവർക്ക് ഈ മാനദണ്ഡങ്ങൾ ബാധകമായിരിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.