COVID-19 രോഗവ്യാപന സാധ്യത മുൻനിർത്തി വിവിധ രാജ്യങ്ങളെ റെഡ് ലിസ്റ്റ് രാജ്യങ്ങളായി തരംതിരിച്ചിരിക്കുന്ന പട്ടികയിൽ 2022 മാർച്ച് 26 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 23-നാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം നിലവിലെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്ന് ജോർജിയ, ജോർദാൻ എന്നീ രാജ്യങ്ങളെ മാർച്ച് 26 മുതൽ ഒഴിവാക്കുന്നതാണ്. 2022 മാർച്ച് 26 മുതൽ താഴെ പറയുന്ന രാജ്യങ്ങളെയാണ് ഖത്തർ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്:
- ഇന്ത്യ.
- ബംഗ്ലാദേശ്.
- ഈജിപ്ത്.
- നേപ്പാൾ.
- പാകിസ്ഥാൻ.
- ഫിലിപ്പീൻസ്.
- ശ്രീലങ്ക.
https://covid19.moph.gov.qa/EN/Documents/PDFs/RED-LISTED-COUNTRIES.pdf എന്ന വിലാസത്തിൽ ഈ പുതുക്കിയ പട്ടിക ലഭ്യമാണ്. ഈ പട്ടിക 2022 മാർച്ച് 26-ന് വൈകീട്ട് 7 മണി മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
നേരത്തെ ഖത്തർ COVID-19 രോഗസാഹചര്യങ്ങൾ അനുസരിച്ച് രാജ്യങ്ങളെ ഗ്രീൻ, റെഡ്, എക്സെപ്ഷണൽ റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരുന്നു. എന്നാൽ 2022 ഫെബ്രുവരി 28 മുതൽ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക മാത്രമാണ് ഖത്തർ പ്രഖ്യാപിക്കുന്നത്.