രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ മാനദണ്ഡങ്ങളിലും, തിരികെയെത്തുന്നതിനുള്ള നിബന്ധനകളും 2021 ജൂലൈ 12 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ പുതിയ മാനദണ്ഡങ്ങൾ പ്രകാരം ലോകരാജ്യങ്ങളെ മൂന്ന് ലിസ്റ്റുകളായി തരം തിരിച്ചിട്ടുണ്ട്. COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് ക്വാറന്റീൻ ഒഴിവാക്കുന്നതാണ്.
ജൂലൈ 8-ന് വൈകീട്ടാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം, ജൂലൈ 12 മുതൽ ഖത്തർ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ളവർക്ക് (രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം) മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്.
ഖത്തറിലേക്ക് യാത്രചെയ്യുന്ന മുഴുവൻ യാത്രികരും Ehteraz വെബ്‌സൈറ്റിൽ തങ്ങളുടെ വിവരങ്ങൾ മുൻകൂർ റജിസ്റ്റർ ചെയ്തിരിക്കണം. തങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട രേഖകൾ ഈ പോർട്ടലിൽ നൽകേണ്ടതാണ്. ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് 12 മണിക്കൂർ മുൻപ് ഈ നടപടി പൂർത്തിയാക്കേണ്ടതാണ്.
COVID-19 സാഹചര്യങ്ങൾക്കനുസരിച്ച് ഗ്രീൻ, യെല്ലോ, റെഡ് എന്നിങ്ങനെ മൂന്നായാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്. വിവിധ ലിസ്റ്റുകളിലെ രാജ്യങ്ങളിൽ നിന്ന് പ്രവേശിക്കുന്നവർക്ക് വിവിധ രീതിയിലുള്ള PCR, ക്വാറന്റീൻ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യങ്ങളുടെ സമ്പൂർണ്ണ പട്ടിക താഴെ കൊടുത്തിട്ടുണ്ട്.
ജൂലൈ 12 മുതൽ ഖത്തറിലേക്ക് യാത്രചെയ്യുന്ന വാക്സിനെടുക്കാത്തവർക്ക് ബാധകമാകുന്ന നിബന്ധനകൾ:
- ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന ഇത്തരക്കാർക്ക് 5 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്. ഇവർ നാലാം ദിനത്തിൽ PHCC കേന്ദ്രത്തിൽ നിന്ന് RT-PCR എടുക്കേണ്ടതാണ്. ഈ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ അഞ്ചാം ദിനത്തിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
- യെല്ലോ ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന ഇത്തരക്കാർക്ക് 7 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഇവർ ആറാം ദിനത്തിൽ ഹോട്ടലിൽ വെച്ച് RT-PCR എടുക്കേണ്ടതാണ്. ഇതിന്റെ ചെലവ് യാത്രികർ വഹിക്കേണ്ടതാണ്. ഈ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ ഏഴാം ദിനത്തിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
- റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്ന ഇത്തരക്കാർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാണ്. ഇവർ ഹോട്ടലിലെത്തിയ ഉടനെയും, ഒമ്പതാം ദിനത്തിലും RT-PCR എടുക്കേണ്ടതാണ്. ഇതിന്റെ ചെലവ് യാത്രികർ വഹിക്കേണ്ടതാണ്. ഈ ടെസ്റ്റ് നെഗറ്റീവ് ആണെങ്കിൽ പത്താം ദിനത്തിൽ ക്വാറന്റീൻ അവസാനിപ്പിക്കാവുന്നതാണ്.
വാക്സിനെടുക്കാത്തവർ, ഖത്തർ അംഗീകാരം നൽകിയിട്ടില്ലാത്ത വാക്സിൻ സ്വീകരിച്ചവർ, അവസാന ഡോസ് വാക്സിനെടുത്ത് 14 ദിവസം പൂർത്തിയാക്കാതെ ഖത്തറിലേക്ക് പ്രവേശിക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് ഈ നിബന്ധനകൾ ബാധകമാണ്.
ക്വാറന്റീൻ ഒഴിവാക്കിയിട്ടുള്ള വിഭാഗങ്ങൾ:
- ഖത്തർ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനിന്റെ മുഴുവൻ ഡോസുകളും സ്വീകരിച്ചിട്ടുള്ള (രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് 14 ദിവസം പൂർത്തിയാക്കിയിരിക്കണം) പൗരന്മാർ, പ്രവാസികൾ.
- കഴിഞ്ഞ 12 മാസത്തിനിടയിൽ ഖത്തറിൽ നിന്ന് COVID-19 രോഗമുക്തരായ, രോഗലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത പൗരന്മാർ, പ്രവാസികൾ എന്നിവർക്ക് PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ ഒഴിവാക്കുന്നതാണ്.
- വാക്സിൻ സ്വീകരിച്ചിട്ടുള്ള രക്ഷിതാക്കളോടോപ്പം എത്തുന്ന 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ വാക്സിനെടുത്തവരായി കണക്കാക്കുന്നതാണ്. വാക്സിനെടുക്കാത്ത 12-17 വയസ്സ് വരെയുള്ള കുട്ടികൾക്ക് അവർ യാത്ര പുറപ്പെടുന്ന രാജ്യത്തിനനുസരിച്ച് ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്. ഹോട്ടൽ ക്വാറന്റീൻ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ഇവരോടൊപ്പം ഒരു രക്ഷിതാവ് ക്വാറന്റീൻ തുടരേണ്ടതാണ്.
താഴെ പറയുന്ന വാക്സിനുകൾക്കാണ് ഖത്തർ ഔദ്യോഗിക അംഗീകാരം നൽകിയിരിക്കുന്നത്:
- ഫൈസർ ബയോഎൻടെക്ക് (Comirnaty എന്ന പേരിലും അറിയപ്പെടുന്നു)
- മോഡേണ വാക്സിൻ (Spikevax)
- ഓക്സ്ഫോർഡ് ആസ്ട്രസെനേക (കോവിഷീൽഡ്, Vaxzevria)
- ജോൺസൺ ആൻഡ് ജോൺസൻ വാക്സിൻ (Janssen)
ഇതിന് പുറമെ സിനോഫാം, സിനോവാക് എന്നിവയ്ക്ക് വ്യവസ്ഥകളോടെ ഖത്തർ അനുമതി നൽകിയിട്ടുണ്ട്. ഇവർക്ക് ഖത്തറിലെത്തിയ ശേഷം ആന്റിബോഡി പരിശോധന നടത്തുന്നതാണ്. ഈ പരിശോധനയിൽ ആന്റിബോഡി സാന്നിധ്യം കണ്ടെത്താത്ത സാഹചര്യത്തിൽ യാത്രപുറപ്പെട്ട രാജ്യം അടിസ്ഥാനമാക്കി ക്വാറന്റീൻ ഏർപ്പെടുത്തുന്നതാണ്.
ജൂലൈ 12 മുതൽ ഖത്തർ ഗ്രീൻ ലിസ്റ്റിൽ പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടിക:
Sl No. | Country |
---|---|
1 | Australia |
2 | Austria |
3 | Azerbaijan |
4 | Brunei Darussalam |
5 | Bulgaria |
6 | Canada |
7 | China |
8 | Czechia |
9 | Estonia |
10 | Ethiopia |
11 | Finland |
12 | France |
13 | Germany |
14 | Hungary |
15 | Iceland |
16 | Italy |
17 | Japan |
18 | Lithuania |
19 | Luxembourg |
20 | Malta |
21 | New Zealand |
22 | North Macedonia |
23 | Norway |
24 | Poland |
25 | Romania |
26 | Senegal |
27 | Serbia |
28 | Singapore |
29 | Slovakia |
30 | South Korea |
ജൂലൈ 12 മുതൽ ഖത്തർ യെല്ലോ ലിസ്റ്റിൽ പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടിക:
Sl No. | Country |
---|---|
1 | Anguilla |
2 | Algeria |
3 | Antigua and Barbuda |
4 | Armenia |
5 | Aruba |
6 | Bahrain |
7 | Barbados |
8 | Belgium |
9 | Belize |
10 | Bermuda |
11 | Bhutan |
12 | Bonaire Sint Eustatius and Saba |
13 | British Virgin Islands |
14 | Cambodia |
15 | Cayman Islands |
16 | Comoros |
17 | Cook Islands |
18 | Cote d’Ivoire |
19 | Croatia |
20 | Curacao |
21 | Cyprus |
22 | Democratic Republic of Congo |
23 | Denmark |
24 | Djibouti |
25 | Dominica |
26 | Egypt |
27 | Equatorial Guinea |
28 | Eswatini |
29 | Faeroe Islands |
30 | Falkland Islands |
31 | French Polynesia |
32 | Gibraltar |
33 | Greece |
34 | Greenland |
35 | Grenada |
36 | Guernsey |
37 | Guinea-Bissau |
38 | Indonesia |
39 | Ireland |
40 | Isle of Man |
41 | Jamaica |
42 | Jersey |
43 | Jordan |
44 | Kiribati |
45 | Kosovo |
46 | Kuwait |
47 | Latvia |
48 | Liechtenstein |
49 | Macao |
50 | Marshall Islands |
51 | Mauritius |
52 | Mexico |
53 | Micronesia (country) |
54 | Montenegro |
55 | Montserrat |
56 | Morocco |
57 | Mozambique |
58 | Myanmar |
59 | Nauru |
60 | Netherlands |
61 | New Caledonia |
62 | Oman |
63 | Portugal |
64 | Rwanda |
65 | Saint Helena |
66 | Saint Lucia |
67 | Samoa |
68 | Sao Tome and Principe |
69 | Saudi Arabia |
70 | Sint Maarten (Dutch part) |
71 | Slovenia |
72 | Solomon Islands |
73 | Spain |
74 | Sweden |
75 | Switzerland |
76 | Thailand |
77 | Timor |
78 | Tonga |
79 | Turkey |
80 | Turks and Caicos Islands |
81 | Tuvalu |
82 | Uganda |
83 | United Arab Emirates |
84 | United States |
85 | Vanuatu |
86 | Vietnam |
87 | Wallis and Futuna WLF Oceania |
88 | Zimbabwe |
ജൂലൈ 12 മുതൽ ഖത്തർ റെഡ് ലിസ്റ്റിൽ പെടുത്തിയിട്ടുള്ള രാജ്യങ്ങളുടെ പട്ടിക:
Sl No. | Country |
---|---|
1 | Afghanistan |
2 | Albania |
3 | Andorra |
4 | Angola |
5 | Argentina |
6 | Bahamas |
7 | Bangladesh |
8 | Belarus |
9 | Benin |
10 | Bolivia |
11 | Bosnia and Herzegovina |
12 | Botswana |
13 | Brazil |
14 | Burkina Faso |
15 | Burundi |
16 | Cameroon |
17 | Cape Verde |
18 | Central African Republic |
19 | Chad |
20 | Chile |
21 | Colombia |
22 | Congo |
23 | Costa Rica |
24 | Cuba |
25 | Dominican Republic |
26 | Ecuador |
27 | El Salvador |
28 | Eritrea |
29 | Fiji |
30 | Gabon |
31 | Gambia |
32 | Georgia |
33 | Ghana |
34 | Guatemala |
35 | Guinea |
36 | Guyana |
37 | Haiti |
38 | Honduras |
39 | India |
40 | Iran |
41 | Iraq |
42 | Kazakhstan |
43 | Kenya |
44 | Kyrgyzstan |
45 | Laos |
46 | Lebanon |
47 | Lesotho |
48 | Liberia |
49 | Libya |
50 | Madagascar |
51 | Malawi |
52 | Malaysia |
53 | Maldives |
54 | Mali |
55 | Mauritania |
56 | Moldova |
57 | Mongolia |
58 | Namibia |
59 | Nepal |
60 | Nicaragua |
61 | Niger |
62 | Nigeria |
63 | Pakistan |
64 | Palestine |
65 | Panama |
66 | Papua New Guinea |
67 | Paraguay |
68 | Peru |
69 | Philippines |
70 | Russia |
71 | Saint Kitts and Nevis |
72 | Saint Vincent and the Grenadines |
73 | Seychelles |
74 | Sierra Leone |
75 | Somalia |
76 | South Africa |
77 | South Sudan |
78 | Sri Lanka |
79 | Sudan |
80 | Suriname |
81 | Syria |
82 | Tajikistan |
83 | Tanzania |
84 | Togo |
85 | Trinidad and Tobago |
86 | Tunisia |
87 | Turkmenistan |
88 | Ukraine |
89 | United Kingdom |
90 | Uruguay |
91 | Uzbekistan |
92 | Venezuela |
93 | Yemen |
94 | Zambia |
ഈ പട്ടികകൾ ഉൾപ്പടെയുള്ള യാത്രാ നിബന്ധനകൾ https://covid19.moph.gov.qa/EN/travel-and-return-policy/Pages/default.aspx എന്ന വിലാസത്തിൽ ലഭ്യമാണ്.